കൊടുമൺ: തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടുമൺ ഐക്കരേത്ത് ആതിര ഭവനിൽ ശിവൻകുട്ടി- ശാന്തകുമാരി ദമ്പതികളുടെ മകൻ ആദർശി(21)നെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30-നു തട്ട തോലൂഴം പെട്രോൾ പമ്പിന് സമീപമുള്ള വലിയതോട്ടിൽ ആണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. തോട്ടിൽ മലർന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ജീൻസും ഷർട്ടുമായിരുന്നു ധരിച്ചിരുന്നത്.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ
തിങ്കളാഴ്ച ഉച്ചക്ക് യുവാവ് വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് പറയുന്നു. സംഭവമറിഞ്ഞ് കൊടുമൺ പൊലീസ് സംഭവസ്ഥലത്ത് എത്തി. ഡോഗ് സ്ക്വാഡും എത്തിയിരുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി: ആതിര.
Post Your Comments