Latest NewsNewsBusiness

ക്രിക്കറ്റ് ആരാധകരാണോ? പുതിയ ക്യാമ്പയിനുമായി ടാക്കോ ബെൽ, നേട്ടം ഇതാണ്

ഒക്ടോബർ 23 മുതലാണ് ക്രിക്കറ്റ് ആരാധകർക്കായി ടാക്കോ ബെൽ ക്യാമ്പയിൻ ആരംഭിച്ചത്

ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ടാക്കോ ബെൽ. ഇത്തവണ പുതിയ ക്യാമ്പയിനാണ് ടാക്കോ ബെൽ സംഘടിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ‘സീ എ സിക്സ്, ക്യാച്ച് എ ടാക്കോ’ ക്യാമ്പയിനിലൂടെ ഓരോ തവണ ഇന്ത്യൻ ക്രിക്കറ്റ് ടീം സിക്സ് അടിക്കുമ്പോൾ ടാക്കോ ബെല്ലിൽ നിന്നും സൗജന്യ ടാക്കോ റിഡിം ചെയ്യാനുള്ള അവസരമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങൾക്കും ഈ ഓഫർ ബാധകമായിരിക്കുമെന്ന പ്രത്യേകതയും ഉണ്ട്.

ഒക്ടോബർ 23 മുതലാണ് ക്രിക്കറ്റ് ആരാധകർക്കായി ടാക്കോ ബെൽ ക്യാമ്പയിൻ ആരംഭിച്ചത്. സൗജന്യ ടാക്കോ റിഡിം ചെയ്യുന്നതിലൂടെ, രാജ്യത്തുടനീളമുള്ള ഏത് ടാക്കോ ബെൽ റസ്റ്റോറന്റുകളിൽ നിന്നും ഈ ഓഫർ നേടാൻ സാധിക്കുന്നതാണ്. അല്ലെങ്കിൽ ടാക്കോ ബെൽ ആപ്പ് മുഖാന്തരം ഓൺലൈനായി കുറഞ്ഞത് ഒരു സാധനമെങ്കിലും ഓർഡർ ചെയ്യാനും കഴിയുന്നതാണ്. ടാക്കോയെ കുറിച്ചുള്ള വിശദ വിവരങ്ങൾ ടാക്കോ ബെൽ വെബ്സൈറ്റിൽ ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാൻ കഴിയുമെന്നാണ് ടാക്കോ ബെല്ലിന്റെ വിലയിരുത്തൽ.

Also Read: ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാം: ഒക്ടോബർ 27 മുതൽ ആരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button