ബിസിനസ് രംഗത്തെ ഏറ്റവും വലിയ പ്രോഗ്രാമുകളിൽ ഒന്നായ റാസൽഖൈമ ഇക്കണോമിക് സോൺ ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാം ഒക്ടോബർ 27 മുതൽ നടക്കും. കളമശ്ശേരി കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇന്റഗ്രേറ്റഡ് കോംപ്ലക്സിലാണ് പ്രോഗ്രാം നടക്കുന്നത്. രണ്ട് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന പ്രോഗ്രാം ഒക്ടോബർ 28- ന് സമാപിക്കും. ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ ബിസിനസ് രംഗത്തെ നിരവധി സാധ്യതകളും, നിലവിലെ സാഹചര്യവും വിലയിരുത്തും.
റാസൽഖൈമ സർക്കാരിന്റെ ബിസിനസ്, വ്യാവസായിക ഹബ്ബായ റാക്കേസിൽ നിന്നുള്ള പ്രതിനിധി സംഘം സംസ്ഥാനത്തെ നൂറോളം സ്ഥാപകരും സംരംഭകരും ബിസിനസ് ഉടമകളുമായി സംവാദങ്ങൾ സംഘടിപ്പിക്കുന്നതാണ്. അതേസമയം, റാക്കേസിലെ മുൻനിര നിക്ഷേപകരിൽ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണെന്ന പ്രത്യേകതയും ഉണ്ട്.
Also Read: കൃഷിയിടാധിഷ്ഠിത ആസൂത്രണം അനിവാര്യം: മന്ത്രി പി. പ്രസാദ്
സമാപന ദിവസമായ 28- ന് ചേംബർ ഓഫ് കോമേഴ്സ്, ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ്, ടൈ കേരള, കെഎസ്ഐഡിസി, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ എന്നിവരുമായും ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്.
Post Your Comments