മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അയർലൻഡ് 19.2 ഓവറില്‍ 157ന് ഓള്‍ ഔട്ടായി. 47 പന്തില്‍ 62 റണ്‍സടിച്ച ക്യാപ്റ്റന്‍ ആന്‍ഡ്ര്യു ബാല്‍ബിറിന്‍ ആണ് അയര്‍ലന്‍ഡിന്‍റെ ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി ലിയാം ലിവിംഗ്‌സ്റ്റണും മാര്‍ക് വുഡും മൂന്ന് വിക്കറ്റ് വീതമെടുത്തു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ അയര്‍ലന്‍ഡിന് പോള്‍ സ്റ്റെര്‍ലിംഗും ബാല്‍ബിറിനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. മൂന്നാം ഓവറില്‍ സ്റ്റെര്‍ലിഗ്(14) പുറത്തായശേഷം ക്രീസിലെത്തിയ ലോര്‍കാന്‍ ടക്കര്‍ ബാല്‍ബിറിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ പവര്‍ പ്ലേയില്‍ അയര്‍ലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സിലെത്തി. പത്തോവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 92 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു അയര്‍ലന്‍ഡ്.
Read Also:- മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!
12-ാം ഓവറില്‍ ഓവറില്‍ ടക്കര്‍ (34) റണ്‍ ഔട്ടായതോടെ അയര്‍ലന്‍ഡിന്‍റെ തകര്‍ച്ച തുടങ്ങി. അടുത്ത ഓവറില്‍ ടെക്ടറെ(0) മാര്‍ക്ക് വുഡ് മടക്കി. പതിനഞ്ചാം ഓവറില്‍ മൂന്നിന് 127ൽ എത്തിയ അയര്‍ലന്‍ഡിന് പക്ഷെ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടമായി. അവസാന അഞ്ചോവറില്‍ 30 റണ്‍സ് മാത്രമാണ് അയര്‍ലന്‍ഡിന് നേടാനായത്. അയര്‍ലന്‍ഡിന്റെ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 12 ഓവറിൽ നാലിന് 78 റൺസ് എന്ന നിലയിലാണ്.
Post Your Comments