Latest NewsKeralaNewsIndia

ഗവര്‍ണറുടെ ഒരു രോമത്തിൽ തൊട്ടാൽ കേരള സര്‍ക്കാരിനെ പിരിച്ചു വിടണം: സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: കേരളത്തിലെ ഗവർണർ – സർക്കാർ പോരിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഗവർണറുടെ ഒരു രോമത്തില്‍ തൊട്ടാൽ കേരളത്തിലെ സർക്കാരിനെ പിരിച്ച് വിടാൻ കേന്ദ്രം തയ്യാറാകണമെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗവർണർ രാഷ്ട്രപതിയേയും കേന്ദ്രത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് കേരളത്തിലെ ഭ്രാന്തൻമാരായ കമ്യൂണിസ്റ്റുകാർ മനസ്സിലാക്കണമെന്നും ട്വീറ്റില്‍ പറയുന്നു.

അതേസമയം സർവകലാശാല വി.സിമാ‍ർക്കെതിരായ നടപടികളിൽ ഗവർണ‍ർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് സര്‍ക്കാരും ഇടത് മുന്നണിയും. ഗവർണർ നടത്തുന്നത് ആർ.എസ്.എസ് കുഴലൂത്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഒരു ലക്ഷം ആളുകളെ നിരത്തി അടുത്ത മാസം 15 ന് രാജ്ഭവൻ മാർച്ച് നടത്താനാണ് എല്‍ഡിഎഫിന്‍റെ നീക്കം.

അതിനിടെ ഗവർണ്ണറുടെ നടപടിയെച്ചൊല്ലി കോൺഗ്രസിലും യുഡിഎഫിലും ഭിന്നത കൂടുതൽ രൂക്ഷമായിരിക്കുകയാണ്. സര്‍ക്കാരിന് വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയപ്പോള്‍ ഗവർണ്ണറെ പിന്തുണക്കില്ലെന്ന് കെ മുരളീധരന്‍ എം.പി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button