പുതിയ സ്വർണ നിക്ഷേപ പ്ലാറ്റ്ഫോമിന് തുടക്കമിട്ട് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ). ദീപാവലി ദിനത്തോടനുബന്ധിച്ച് നടത്തിയ മുഹൂർത്ത് വ്യാപാരത്തിലാണ് ഈ പ്ലാറ്റ്ഫോമിനെ കുറിച്ചുള്ള സൂചനകൾ നൽകിയത്. ഇലക്ട്രോണിക് ഗോൾഡ് റസീപ്റ്റസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ വ്യാപാര പദ്ധതിയിൽ നിരവധി തരത്തിലുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.
10 ഗ്രാമും അതിന്റെ ഗുണിതങ്ങളും, 100 ഗ്രാം എന്നിങ്ങനെ ഫിസിക്കൽ രൂപത്തിൽ സ്വർണം തിരിച്ചെടുക്കാവുന്നതാണ്. പ്രധാനമായും 995, 999 എന്നീ രണ്ടു പരിശുദ്ധികളിലാണ് സ്വർണം ലഭിക്കുക. വ്യക്തിഗത നിക്ഷേപകർക്ക് പുറമേ, ബാങ്കുകൾ, ഇറക്കുമതി- കയറ്റുമതി സ്ഥാപനങ്ങൾ, സ്വർണ വ്യാപാരികൾ, ആഭരണ ഉൽപ്പാദകർ തുടങ്ങിയവർക്കും ഈ നിക്ഷേപ പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
ഈ വർഷം ഫെബ്രുവരിയിൽ ഇജിആർ പദ്ധതി തുടങ്ങാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴാണ് ബിഎസ്ഇയിൽ വ്യാപാരം ആരംഭിച്ചത്. സ്വർണ ഇറക്കുമതി കുറയ്ക്കാനും നിക്ഷേപകരുടെ കൈവശമുള്ള സ്വർണം സുതാര്യതയോടെ കൈമാറ്റം ചെയ്യാനും ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും.
Post Your Comments