News

ശുദ്ധവിവരക്കേടിൻ്റെ ആൾരൂപം, ആരിഫ് മുഹമ്മദ് ഖാൻ്റെ പ്രീതി കൊണ്ടല്ല കെ.എൻ ബാലഗോപാൽ കേരളത്തിൻ്റെ മന്ത്രി ആയത്: സ്വരാജ്

ഗവര്‍ണറുടെ എകാധിപത്യം കേരളം വച്ചു പൊറുപ്പിക്കില്ല

കണ്ണൂർ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസിൻ്റെ അടിമയെന്ന വിമർശനവുമായി സിപിഎം നേതാവ് എം.സ്വരാജ്. ആരിഫ് മുഹമ്മദ് ഖാൻ്റെ പ്രീതി കൊണ്ടല്ല കെ.എൻ ബാലഗോപാൽ കേരളത്തിൻ്റെ മന്ത്രി ആയതെന്നും ഗവർണ്‍മെൻ്റിനായി പ്രവ‍‍ര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥൻ മാത്രമാണ് ഗവര്‍ണറെന്നും ഗവര്‍ണറുടെ എകാധിപത്യം കേരളം വച്ചു പൊറുപ്പിക്കില്ലെന്നും സ്വരാജ് കൂത്തുപറമ്പിൽ വച്ച് പറഞ്ഞു.

read also: ഗവർണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാൽ കേരള സർക്കാരിനെ പിരിച്ചുവിടാൻ മോദി സർക്കാർ തയ്യാറാകണം: സുബ്രഹ്മണ്യൻ സ്വാമി

ശുദ്ധവിവരക്കേടിൻ്റെ ആൾരൂപമായി ഗവര്‍ണര്‍ മാറി കഴിഞ്ഞു. മലയാളികളുടെ പ്രീതി നഷ്ടപ്പെട്ട ഗവര്‍ണര്‍ രാജിവയ്ക്കുകയാണ് വേണ്ടതെന്നും സ്വരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button