ബോംബെ ഡൈയിംഗ് ആന്റ് മാനുഫാക്ചറിംഗ് കമ്പനിക്ക് വിലക്ക് ഏർപ്പെടുത്തി സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. ഓഹരി വിപണിയിൽ നിന്ന് 2 വർഷത്തേക്കാണ് വിലക്കിയത്. വാദിയ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ബോംബെ ഡൈയിംഗ്. വ്യവസായികം, കൺസ്യൂമർ ഗുഡ്സ്, സിവിൽ ഏവിയേഷൻ, കെമിക്കൽ, ഫുഡ് പ്രോസസിംഗ് തുടങ്ങിയ രംഗങ്ങളിൽ മികവ് തെളിയിച്ച രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഗ്രൂപ്പുകളിൽ ഒന്നാണ് വാദിയ ഗ്രൂപ്പ്.
സാമ്പത്തിക മേഖലകളിൽ കൃത്രിമം കാട്ടിയതിനെ തുടർന്നാണ് സെബി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള ക്രമക്കേടുകൾക്ക് പുറമേ, മറ്റ് 9 കമ്പനികളിലും രേഖകളിൽ കൃത്രിമം കാട്ടിയെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ഈ കമ്പനിയുടെ പ്രൊമോട്ടർമാരായ നുസ്ലി എൻ വാദിയ, ഇദ്ദേഹത്തിന്റെ രണ്ടു മക്കൾ എന്നിവരെയും ഓഹരി വിപണികളിൽ നിന്ന് രണ്ടുവർഷം വിലക്കിയതായി സെബി അറിയിച്ചു.
Post Your Comments