Latest NewsNewsIndia

ഭാഗിക സൂര്യഗ്രഹണം: ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നു

ന്യൂഡൽഹി: ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ഇന്ത്യ. ഡൽഹി, നോയിഡ, അമൃത്സർ തുടങ്ങിയ രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമായി. സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ചന്ദ്രൻ സൂര്യനും ഭൂമിയ്ക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക.

Read Also: ശ്രീല പ്രഭുപാദയുടെ ജീവിതം ആദ്യമായി മലയാളത്തില്‍: ‘മഹായോഗി’ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

പൂർണ സൂര്യഗ്രഹണത്തിൽ സൂര്യൻ മുഴുവനായും ചന്ദ്രന്റെ നിഴലിൽ മറഞ്ഞുപോവും. ഭാഗിക ഗ്രഹണത്തിൽ ഇങ്ങനെ സംഭവിക്കാറില്ല. സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ കൃത്യമായി വിന്യസിക്കാതിരിക്കുകയും സൂര്യന്റെ ഉപരിതലത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഇരുണ്ട നിഴൽ വീഴുന്നതായി തോന്നുകയും ചെയ്യുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണമുണ്ടാവുന്നത്. ഈ പ്രതിഭാസം കാണാൻ സാധിക്കുക ചുരുങ്ങിയ സമയം മാത്രമായിരിക്കും.

ലഡാക്കിലും ജമ്മു കശ്മീരിലുമാണ് ഏറ്റവും അധികം സമയം ഗ്രഹണം ദൃശ്യമായത്. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്കയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ, പടിഞ്ഞാറൻ ഏഷ്യ, വടക്കൻ അറ്റ്‌ലാന്റിക് സമുദ്രം, വടക്കൻ ഇന്ത്യൻ മഹാസമുദ്രം എന്നിവ ഉൾക്കൊള്ളുന്ന മേഖലയിലാണ് സൂര്യഗ്രഹണം ദൃശ്യമാകുന്നത്.

Read Also: മാനസിക നില തെറ്റിയ ഇവനൊന്നും ജീവിക്കാൻ യാതൊരു യോഗ്യതയുമില്ല: അധ്യാപികയുടെ കുറിപ്പ് വൈറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button