കൊച്ചി: ഇക്കഴിഞ്ഞ സെപ്തംബർ അഞ്ചിനായിരുന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി പഥത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ ഋഷി സുനക്കിനെ പരാജയപ്പെടുത്തി ലിസ് ട്രസ് ചുമതലയേറ്റിരുന്നു. എന്നാൽ, അധികാരത്തിലേറി 45 –ാം ദിവസം ലിസ് ട്രസ് രാജിവച്ചതോടെ പ്രധാനമന്ത്രി പദത്തിലേക്ക് സ്ഥാനാർഥിത്വത്തിന് ഋഷി സുനകിന് വീണ്ടും വഴിതെളിഞ്ഞിരിക്കുകയാണ്. സെപ്തംബർ അഞ്ചിലെ ഋഷിയുടെ തോൽവി റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർ ചാനലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി നേതാവ് എസ്. സുരേഷ്. ‘ഗോ പൂജയും ‘രക്ഷയ്‌ക്കെത്തിയില്ല’; ഋഷി സുനകിന് തോല്‍വി’ എന്ന റിപ്പോർട്ടിനെതിരെയാണ് എസ്. സുരേഷ് രംഗത്തെത്തിയത്.
ബ്രിട്ടന്റെ പ്രധാനമന്ത്രി പഥത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കെയായിരുന്നു ഋഷി സുനക് ഗോ പൂജ നടത്തിയിരുന്നത്. ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പമായിരുന്നു സുനക് പൂജ ചടങ്ങുകള്‍ ചെയ്തത്. പൂജാരിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്ന ഇരുവരുടെയും വീഡിയോ വൈറലായിരുന്നു. തെരഞ്ഞെടുപ്പിൽ ഋഷിക്ക് ഗോ പൂജ ഫലം കണ്ടില്ലെന്നും, ഋഷിയെ ഈ ഗോ പൂജ രക്ഷ നല്കിയില്ലെന്നുമുള്ള റിപ്പോർട്ടിനെതിരെ എസ്. സുരേഷ് തന്റെ ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഏതവസരത്തിലും ഇന്ത്യയേയും രാഷ്ട്രാഭിമാനത്തേയും ഹിന്ദു വിശ്വാസങ്ങളേയും അപമാനിക്കാനും ഇകഴ്ത്തി കെട്ടാനും പുച്ഛിക്കാനും വൃതമെടുത്തവരാണെന്ന് റിപ്പോർട്ടിനെ വിമർശിച്ച് അദ്ദേഹം ഫേസ്‌ബുക്കിൽ എഴുതി.
എസ്.സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഈ ചിത്രം …ജിഹാദി ഭീകര വേഴ്ചയിൽ മാർക്സിസ്റ്റ് ഗർഭപാത്രത്തിൽ പിറന്ന ജനിതക വൈകൃതങ്ങളുടെ സൃഷ്ടിയാണ്…. 2022 സെപ്തംബർ 5 ന് റിപ്പോർട്ടർ ചാനൽ നൽകിയതാണ്. ഏതവസരത്തിലും ഇന്ത്യയേയും രാഷ്ട്രാഭിമാനത്തേയും ഹിന്ദു വിശ്വാസങ്ങളേയും , അപമാനിക്കാനും ഇകഴ്തി കെട്ടാനും പുച്ഛിക്കാനും വൃതമെടുത്ത പാഴ് ജന്മങ്ങൾ….. , പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതുകൊണ്ട് മാത്രമായില്ല …. ഇവർക്കുള്ള കുഴിമാടങ്ങളോ രക്തസാക്ഷി മണ്ഡപങ്ങളോ കൂടി ഒരുക്കേണ്ടിവരും.
Post Your Comments