Latest NewsKeralaNews

വ്യവസ്ഥകള്‍ ലംഘിച്ച് വി സിമാര്‍ക്ക് നിയമനം നല്‍കിയതില്‍ ഗവര്‍ണര്‍ക്കും പങ്കുണ്ട്: കെ സുധാകരന്‍

 

തിരുവനന്തപുരം: വൈസ് ചാൻസിലർമാർ രാജിവയ്ക്കണമെന്ന ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുമ്പോളും ഗവർണറുടെ കൈകളും ശുദ്ധമല്ല ന്‌ വിമർശനം ഉന്നയിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. വി.സിമാർക്ക് നിയമനം നൽകണമെന്ന ഇടതുപക്ഷ സര്‍ക്കാരിന്‍റെ സ്വജനപക്ഷ നിലപാടിന് അന്ന് അനുകൂല നിലപാട് സ്വീകരിച്ച ഗവര്‍ണറുടെ കൈകളും ശുദ്ധമല്ലെന്നാണ് സുധാകരന്‍ അഭിപ്രായപ്പെട്ടത്. നടപടി അനുചിതം തന്നെയാണെന്നും ഭരണഘടനാ ഉന്നതപദവിയിലിരിക്കുന്ന ഗവര്‍ണര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നടപടിയായിരുന്നു അതെന്നും സുധാകരൻ വാ‍ർത്താക്കുറിപ്പിലുടെ ചൂണ്ടികാട്ടി.

സുധാകരന്‍റെ കുറിപ്പ്

‘യു ജി സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നിയമനം ലഭിച്ച വൈസ് ചാന്‍സിലര്‍മാര്‍ രാജിവെയ്ക്കണമെന്ന ഗവര്‍ണ്ണറുടെ നടപടി സ്വാഗതാര്‍ഹമാണ്. വി സി നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു. വ്യവസ്ഥകള്‍ ലംഘിച്ച് വി സിമാര്‍ക്ക് നിയമനം നല്‍കിയതില്‍ ഗവര്‍ണര്‍ക്കും പങ്കുണ്ട്. കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെ വി സി നിയമനം തെറ്റാണെന്ന് അറിഞ്ഞിട്ടും ഗവര്‍ണര്‍ സര്‍ക്കാരിന് വഴങ്ങി. സ്വന്തം ജില്ലയിലെ വി സി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ച ഗവര്‍ണറുടെ നടപടി അനുചിതം തന്നെയാണ്. ഭരണഘടനാ ഉന്നതപദവിയിലിരിക്കുന്ന ഗവര്‍ണര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നടപടിയാണത്.

 

വി സി വിഷയത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും ഭിന്നതയില്ല. ബി ജെ പി അ‍ജണ്ടകള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണ്ണര്‍മാരെ ഉപയോഗിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ബി ജെ പി ഭരണത്തില്‍ വന്നശേഷം വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ ജനാധിപത്യത്തെ ഉള്ളം കയ്യിലിട്ട് അമ്മാനമാടുകയാണ്’.  സുധാകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button