Latest NewsNewsTechnology

റിലയൻസ് ജിയോ: 5ജി പിന്തുണയുള്ള വൈ-ഫൈ സേവനം ആരംഭിച്ചു

ജിയോ ട്രൂ 5ജി എന്ന് പേര് നൽകിയിരിക്കുന്ന ഈ സേവനം തിരക്കേറിയ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ലഭ്യമാക്കിയിട്ടുള്ളത്

5ജി സേവനമില്ലാത്ത ഫോണുകളിൽ അതിവേഗ കണക്റ്റിവിറ്റി ഓപ്ഷനുമായി രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ 5ജി പിന്തുണയുള്ള വൈ-ഫൈ സേവനമാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, 5ജി സിം കാർഡ് ഇല്ലാത്തവർക്കും 5ജി വേഗം ആസ്വദിക്കാൻ സാധിക്കും. ജിയോ ട്രൂ 5ജി എന്ന് പേര് നൽകിയിരിക്കുന്ന ഈ സേവനം തിരക്കേറിയ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ലഭ്യമാക്കിയിട്ടുള്ളത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാ കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ്റ്റാൻഡുകൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് വൈ-ഫൈ സേവനം ലഭിക്കുക. നിലവിൽ, ജിയോ ട്രൂ 5ജി സേവനങ്ങൾ ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി തുടങ്ങിയ നഗരങ്ങളിൽ ലഭ്യമാണ്. അധികം വൈകാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 5ജി അധിഷ്ഠിത സേവനങ്ങൾ ഉറപ്പുവരുത്തുമെന്ന് ജിയോ അറിയിച്ചിട്ടുണ്ട്.

Also Read: പാസിംഗ് ഔട്ട്‌ പരേഡ് പൂർത്തിയാക്കി കിളിമാനൂർ എച്ച്.എസ്.എസിലെ എസ്.പി.സി കേഡറ്റുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button