മോസ്‌കോ: യുക്രെയ്‌നിലെ ലക്ഷം ടണ്ണിലേറെ ശേഷിയുള്ള വിമാന ഇന്ധനഡിപ്പോ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. ചെര്‍കസി മേഖലയിലെ സ്മില ഗ്രാമത്തിലെ ഡിപ്പോയാണ് ബോംബിട്ട് തകര്‍ത്തതെന്ന് മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
കടുത്ത പോരാട്ടം നടക്കുന്ന ഖേഴ്‌സണ്‍ മേഖലയില്‍നിന്ന് പൊതുജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. കരയുദ്ധത്തില്‍ തിരിച്ചടി നേരിട്ട, റഷ്യ വ്യോമാക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. യുക്രെയ്‌നിലെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളെയാണ് റഷ്യന്‍ മിസൈലുകള്‍ ലക്ഷ്യം വെക്കുന്നത്. യുക്രെയ്‌നിലെ ദശലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി ഇല്ലാത്ത സാഹചര്യമാണ്.
അതേസമയം, ഒറ്റരാത്രിയില്‍ റഷ്യ പ്രയോഗിച്ച 36 റോക്കറ്റുകളില്‍ ഭൂരിഭാഗവും വെടിവെച്ച് വീഴ്ത്താന്‍ യുക്രെയ്ന്‍ സൈന്യത്തിന് സാധിച്ചതായി പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
മിസൈലുകള്‍ നൂറുശതമാനവും തകര്‍ക്കാനുള്ള സാങ്കേതിക കഴിവ് യുക്രെയ്ന്‍ സേനക്കില്ല. പങ്കാളികളുടെ സഹായത്തോടെ അത് നേടുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments