പത്തനാപുരം: ജോലികഴിഞ്ഞ് രാത്രി സ്കൂട്ടറിൽ വീട്ടിലേക്ക് പോയ എസ്എഫ്സികെ തൊഴിലാളി സ്കൂട്ടറിൽ മ്ലാവിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. മുള്ളുമല അമ്പനാർ എസ് എഫ് സി കെ എസ്റ്റേറ്റിലെ തൊഴിലാളി പ്രദീപാ(36)ണ് മരിച്ചത്.
ശനിയാഴ്ച രാത്രി അലിമുക്ക് -അച്ചൻകോവിൽ റോഡിലൂടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ മ്ലാവ് കുറുകെ ചാടിയതിനെ തുടർന്നാണ് സ്കൂട്ടറിൽ നിന്നും വീണ് ഗുരുതരമായി പ്രദീപിന് പരിക്കേറ്റത്. മുള്ളുമല കുടമുക്ക് കെപിസി ഭാഗത്തു റോഡിനു കുറുകേ ചാടിയ മ്ലാവ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
Read Also : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇടനിലക്കാരാക്കി ലഹരി വില്പന നടത്തുന്നതായി പരാതി
പരിക്കേറ്റ് റോഡിൽ അബോധാവസ്ഥയിൽ കിടന്ന പ്രദീപിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പുനലൂർ താലൂക്കാശുപത്രിയിലും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സാ സംവിധാനം ലഭ്യമായില്ലെന്നും ആരോപണമുണ്ട്. തുടർന്ന്, കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.
മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: മഞ്ജു.
Post Your Comments