Latest NewsNewsUKInternational

ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ ഇന്ത്യൻ വംശജൻ ഋഷി സുനാക്

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ ഇന്ത്യൻ വംശജൻ ഋഷി സുനാക്. ഇതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനായി ചരിത്രത്തിലിടം നേടുകയാണ് ഋഷി സുനാക്. മത്സരിക്കാൻ ഒരുങ്ങിയ പെന്നി മോർഡന്റിന് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് ഋഷി സുനാക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

Read Also: ‘ദൈവത്തിലും സ്നേഹത്തിലും വിശ്വസിക്കൂ…’: ദീപാവലി ആശംസകൾ നേർന്ന് നയൻതാരയും കുടുംബവും

357 കൺസർവേറ്റീവ് എംപിമാരിൽ പകുതിയിൽ ഏറെപ്പേരും ഋഷി സുനാകിനാണ് പിന്തുണ നൽകിയത്. കഴിഞ്ഞയാഴ്ച്ചയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസ് രാജിവെച്ചത്.

അധികാരമേറ്റു 44-ാം ദിവസമാണ് ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. ഏൽപിച്ച ദൗത്യം തനിക്ക് നിറവേറ്റാനായില്ലെന്നായിരുന്നു രാജിവച്ചതിനു പിന്നാലെ ലിസ് ട്രസ് വ്യക്തമാക്കിയിരുന്നത്. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്.

പ്രധാനമന്ത്രിയായതിനു പിന്നാലെ, ലിസ് ട്രസ് അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. നികുതിയിളവുകൾ അശാസ്ത്രീയമാണെന്നും പ്രതിസന്ധിയിലായ ബ്രിട്ടന്റെ സാമ്പത്തിക നിലയിൽ ഇത് കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നുമായിരുന്നു വിലയിരുത്തൽ.

Read Also: വിദ്യാർത്ഥിനിയെ ആരാധനാലയത്തിലെ ശൗചാലയത്തിൽ വച്ച് പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button