CinemaMollywoodLatest NewsNewsEntertainment

‘ദൈവത്തിലും സ്നേഹത്തിലും വിശ്വസിക്കൂ…’: ദീപാവലി ആശംസകൾ നേർന്ന് നയൻതാരയും കുടുംബവും

ആരാധകർക്ക് തങ്ങളുടെ ദീപാവലി ആശംസകൾ നേർന്നുകൊണ്ടുള്ള നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. തങ്ങളുടെ പൊന്നോമനകളെ കൈകളിലേന്തിയാണ് ഇരുവരും ദീപാവലി ആശംസകൾ നേർന്നിരിക്കുന്നത്. ജീവിതം നിങ്ങൾക്ക് എതിരായി നിൽക്കുന്ന എല്ലാ തടസ്സങ്ങൾക്കും ഇടയിലും സന്തോഷവും സമാധാനവും മാത്രം ഉണ്ടാകട്ടെയെന്ന് ഇരുവരും ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘കഠിനമായി പ്രാർത്ഥിക്കുക, കഠിനമായി സ്നേഹിക്കുക! സ്നേഹം മാത്രമാണ് നമുക്ക് ഓരോരുത്തർക്കും വേണ്ടിയുള്ളത്. സ്നേഹമാണ് ഈ ജീവിതത്തെ മനോഹരവും സമൃദ്ധവുമാക്കുന്നത്! ദൈവത്തിൽ വിശ്വസിക്കുക, സ്നേഹത്തിൽ വിശ്വസിക്കുക, നന്മയിൽ പ്രകടമാക്കുന്നതിൽ വിശ്വസിക്കുക, പ്രപഞ്ചം എല്ലായ്പ്പോഴും എല്ലാം മനോഹരമാകുമെന്ന് ഉറപ്പാക്കുന്നു’, വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അതേസമയം, വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കൾ ആയ സംഭവത്തിൽ നിയമപ്രശ്നങ്ങൾ ഇല്ലെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു. ആറു വർഷം മുൻപ് തങ്ങളുടെ വിവാഹം റജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും താരദമ്പതികൾ തമിഴ്നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. തെളിവിനായി വിവാഹ റജിസ്റ്റർ രേഖകളും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

shortlink

Related Articles

Post Your Comments

Related Articles


Back to top button