ThiruvananthapuramLatest NewsKeralaNattuvarthaNews

കായലിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി രഞ്ജിത്തി (33)ന്‍റെ മൃതദേഹമാണ് രാവിലെ 11.30 ഓടെ കണ്ടെത്തിയത്

കഴക്കൂട്ടം: കായലിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി രഞ്ജിത്തി (33)ന്‍റെ മൃതദേഹമാണ് രാവിലെ 11.30 ഓടെ കണ്ടെത്തിയത്.

Read Also : ബന്ധുവായ പെൺകുട്ടിയെ അഞ്ച് വർഷത്തോളം പീഡിപ്പിച്ചു: രണ്ട് ഭാര്യമാരുള്ള പോലീസുകാരനെതിരെ കേസെടുത്തു

രാവിലെ 8 മണിയോടെ പ്രദേശത്തെ മത്സ്യതൊഴിലാളികളും, കഴക്കൂട്ടം സുരക്ഷാസേനയും പ്രത്യേക സ്കൂബ സംഘവും നടത്തിയ തെരച്ചിലിനൊടുവിലാണ് അപകടം നടന്നിടത്തു നിന്ന് 200 മീറ്റർ മാറി മൃതദേഹം ലഭിച്ചത്.

Read Also : ‘വിജയം കോഹ്‌ലിയുടെ മാത്രമായി കാണുന്നവരാണോ നിങ്ങള്‍? ക്രിക്കറ്റിന്റെ ബാലപാഠം പോലും അറിയാതെ പോയോ നിങ്ങൾക്ക്?’

ശനിയാഴ്ച രാത്രി 7.30 ഓടെയാണ് രഞ്ജിത്തിനെ കാണാതായത്. സുഹൃത്തുക്ക‍ളോടൊപ്പം പോകുന്നതിനിടെയാണ് വള്ളം മറിഞ്ഞ് അപകടം സംഭവിച്ചത്. പിന്നീട് സുരക്ഷാസേനയെത്തി പ്രദേശത്ത് രാത്രി വൈകിയും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button