Latest NewsIndiaNews

ബന്ധുവായ പെൺകുട്ടിയെ അഞ്ച് വർഷത്തോളം പീഡിപ്പിച്ചു: രണ്ട് ഭാര്യമാരുള്ള പോലീസുകാരനെതിരെ കേസെടുത്തു

ചിത്രദുംഗ: ബന്ധുവായ പെൺകുട്ടിയെ കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി ലൈംഗികമായി ചൂഷണം ചെയ്ത പോലീസ് ഇൻസ്‌പെക്ടർക്കെതിരെ കേസെടുത്തതായി പോലീസ്. ജി. ബി ഉമേഷ് എന്ന ഇൻസ്പെക്ടർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ കാശിനായ പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് കേസ്. ഐപിസി സെക്ഷൻ 376 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ജി ബി ഉമേഷ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

തങ്ങളുടെ കുടുംബത്തിൽ ഭൂമി തർക്കമുണ്ടെന്നും അമ്മയുടെ അഭ്യർത്ഥന പ്രകാരം ഉമേഷ് 2017-ൽ പ്രശ്‌നം പരിഹരിക്കാൻ സഹായിക്കുകയും ചെയ്തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. 2017 സെപ്തംബർ 13ന് ഉമേഷിനെ കാണാൻ പോയപ്പോൾ ഇയാൾ തന്നെ ബലാത്സംഗം ചെയ്യുകയും ഇത് ആരോടും പറയരുതെന്നും അല്ലാത്തപക്ഷം തന്റെ കുടുംബത്തിന്റെ ജീവിതം ദുസ്സഹമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെൺകുട്ടി പറഞ്ഞു.

ഉമേഷ് തന്നെ ഇടയ്ക്കിടെ വിളിക്കാറുണ്ടെങ്കിലും അവൾ പ്രതികരിച്ചിരുന്നില്ല. ഇതിന് ശേഷം യുവതിയുടെ വീട്ടിലെത്തി പെൺകുട്ടിയെ ചൂഷണം ചെയ്തു. ഓടിയൊളിക്കും തോറും ഉമേഷ് യുവതിയെ തേടിയെത്തുകയായിരുന്നു. ഇൻസ്‌പെക്ടർക്ക് രണ്ട് ഭാര്യമാരുണ്ടെന്നും മൂന്നാമത്തെ ഭാര്യയായി തന്റെ കൂടെ ജീവിക്കാൻ അയാൾ തന്നോട് പറഞ്ഞുവെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഉമേഷ് തന്നെ ഗർഭിണിയാക്കിയെന്നും 2021 ഒക്ടോബർ 2 ന് ഒരു നഴ്സിംഗ് ഹോമിൽ വെച്ച് താൻ ഗർഭച്ഛിദ്രം നടത്തിയെന്നും പെൺകുട്ടി ആരോപിക്കുന്നു. നേരത്തെയും പലതവണ ഉമേഷ് തന്നെ നിർബന്ധിച്ച് ഗുളിക കഴിക്കുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തിരുന്നതായും യുവതി ആരോപിച്ചു. തന്നെ ഒഴിവാക്കണമെന്ന് യുവതി ഇൻസ്‌പെക്ടറോട് പലതവണ അപേക്ഷിച്ചെങ്കിലും പോലീസ് ഇൻസ്പെക്ടറുടെ അതിക്രമം തുടർന്നു. പകരം, താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ഒരിക്കൽ കൂടി ഭൂമി തർക്കം തുറന്ന് അവളുടെ മാതാപിതാക്കളെ റോഡിലിറക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button