KannurNattuvarthaLatest NewsKeralaNews

ഒന്നരക്കോടിയുടെ സ്വർണം വിമാനത്തില്‍ ഉപേക്ഷിച്ച നിലയില്‍ : കണ്ടെടുത്തത് 2 കിലോ 831 ഗ്രാം സ്വര്‍ണം

അബൂദബിയില്‍ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തില്‍ നിന്നാണ് ഒന്നരക്കോടി രൂപ മൂല്യമുള്ള സ്വർണം കണ്ടെത്തിയത്

മട്ടന്നൂര്‍: വിമാനത്തില്‍ ഒന്നരക്കോടിയുടെ സ്വർണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അബൂദബിയില്‍ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തില്‍ നിന്നാണ് ഒന്നരക്കോടി രൂപ മൂല്യമുള്ള സ്വർണം കണ്ടെത്തിയത്.

Read Also : ശ്രീരാമന്റെ അനുഗ്രഹം രാജ്യത്തെ ഉയരങ്ങളിലെത്തിക്കും: അയോദ്ധ്യയിലെ ലക്ഷദീപം തെളിയിക്കൽ ചടങ്ങിൽ പങ്കുചേർന്ന് പ്രധാനമന്ത്രി

വിമാനം ശുചീകരിക്കാനെത്തിയവരാണ് നാല് കവറുകളിലായി സൂക്ഷിച്ച നിലയില്‍ സ്വർണം കണ്ടെടുത്തത്. വിമാനത്തിലെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്.

Read Also : ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപം പ്രാപിച്ച ന്യൂനമര്‍ദം നാളെ പുലര്‍ച്ചെ ചുഴലിക്കാറ്റായി മാറിയേക്കും

തുടര്‍ന്ന്, കസ്റ്റംസിനെ വിവരമറിയിക്കുകയായിരുന്നു. 2 കിലോ 831 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. കസ്റ്റംസ് സംഘം സ്വർണം കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button