Latest NewsKeralaNews

‘അവരുടെ ലൈംഗിക താത്പര്യങ്ങള്‍ നിറവേറ്റാന്‍ ഒരു പ്ലാറ്റ്‌ഫോം തുറന്നു കൊടുക്കണം’

കൊച്ചി: മുന്‍മന്ത്രിമാർക്കെതിരെ കടുത്ത ലൈംഗിക ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വാപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. കടകംപള്ളി സുരേന്ദ്രനും മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമെതിരെ ആണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ഇരുവരെയും കുറിച്ചുള്ള ചോദ്യത്തിന് ‘വുമണൈസര്‍’ എന്നായിരുന്നു സ്വപ്ന പ്രതികരിച്ചത്. പൊലീസും ക്രൈംബ്രാഞ്ചുമൊക്കെ മന്ത്രിമാരുടെ ഫോണുകള്‍ നിരീക്ഷിക്കണമെന്നും ശ്രീരാമകൃഷ്ണനൊക്കെ ഫ്രസ്‌ട്രേറ്റഡ് ആണെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വപ്‌ന പറഞ്ഞു.

‘വുമണൈസര്‍, പതെറ്റിക്, ചൈല്‍ഡിഷ്, ചീപ്പ്, ഫ്രസ്‌ട്രേറ്റഡ്, മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് എങ്ങനെയാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാനാകുന്നത്. പൊലീസും ക്രൈംബ്രാഞ്ചുമൊക്കെ മന്ത്രിമാരുടെ ഫോണുകള്‍ നിരീക്ഷിക്കണം. ശ്രീരാമകൃഷ്ണനൊക്കെ ഫ്രസ്‌ട്രേറ്റഡ് ആണ്. പരസ്യമായി പെണ്ണുപിടിക്കാനും അവരുടെ ലൈംഗിക താല്‍പര്യങ്ങള്‍ നിറവേറ്റാനും നാട്ടില്‍ തന്നെ ഒരു പ്ലാറ്റ്‌ഫോം തുറന്നുകൊടുക്കണം. അല്ലെങ്കില്‍ പാവപ്പെട്ട സ്ത്രീകള്‍ ജോലി അന്വേഷിച്ചു പോകുമ്പോള്‍, പണം ഇല്ലാത്ത പെണ്ണുങ്ങള്‍ ആണെങ്കില്‍ കൂടെക്കിടക്കാന്‍ വിളിക്കും. ഞാന്‍ ശക്തമായ ഒരു പദവിയില്‍ ഇരുന്നിട്ടും എന്നെ ഈ രീതിയില്‍ സമീപിച്ചു. അപ്പോള്‍ സാധാരണ സ്ത്രീകളെയും പെണ്‍കുട്ടികളെയും കുറിച്ച് ആലോചിച്ചുനോക്കൂ. ദയനീയമാണ്’ സ്വപ്ന പറഞ്ഞു.

അതേസമയം, തോമസ് ഐസക്ക് അടക്കമുള്ളവർക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് മുൻ മന്ത്രിമാർ ആണെന്നും, വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാർ ആയിരുന്ന കടകംപളളി സുരേന്ദ്രനും, തോമസ് ഐസകിനും, സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനുമെതിരെയാണ് സ്വപ്നയുടെ ലൈംഗികാരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button