കൊല്ലം: സംസ്ഥാനത്തെ പോലീസിന്റെ അഴിഞ്ഞാട്ടം പ്രധാന ചർച്ചായാകുമ്പോൾ വിഷയം വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് സി.പി.എം നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് വിമർശനം. കിളികൊല്ലൂർ ലോക്കപ്പ് മർദ്ദനത്തിൽ സോഷ്യൽ മീഡിയകളിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴും അധികാരത്തിലിരിക്കുന്നവർക്കും സി.പി.എം നേതാക്കൾക്കും ഇതൊന്നും ഒരു വിഷയമേ അല്ല എന്ന മട്ടാണ്. അവർ ഒരു മാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന ഫുട്‌ബോൾ ലോകകപ്പിന്റെ തിരക്കിലാണ്. ഫാൻ ഫൈറ്റിന്റെ തിരക്കിൽ ആണ് അവരെല്ലാം. ലിന്റോ ജോസഫ്, വി.കെ പ്രശാന്ത്, എം.എം മണി, ഐ.പി ജയരാജൻ തുടങ്ങിയ നേതാക്കൾ ഫാൻ ഫൈറ്റിന്റെ തിരക്കിലാണ്.
ഇതോടെ, കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. ഫുട്ബോൾ അല്ല ആഭ്യന്തരവും പോലീസും തന്നെയാണ് ഇപ്പോൾ ഇവിടുത്തെ പ്രധാന വിഷയമെന്നും, ആരൊക്കെ എത്രയൊക്കെ വഴിതിരിച്ചുവിടാൻ ശ്രമിച്ചാലും ഇക്കാര്യം ചർച്ച ചെയ്യുക തന്നെ വേണമെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.വേൾഡ്കപ്പ് ഫുട്ബോളിന് ഇനിയും ഒരു മാസത്തോളം ഉണ്ടെന്നും, അത് ചർച്ച ചെയ്യാൻ ഒരുപാട് സമയം ബാക്കിയുണ്ടെന്നും ഇവർ പറയുന്നു.
അതേസമയം, കിളികൊല്ലൂര്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ കേന്ദ്ര തല അന്വേഷണത്തിന് കളമൊരുങ്ങുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് സൈനികന്‍ വിഷ്ണുവിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകും. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറില്‍ നിന്നുള്‍പ്പെടെ വിശദീകരണം തേടുമെന്നാണ് വിവരം. സൈനിക ഉദ്രോഗസ്ഥര്‍ പ്രാഥമികമായി വിഷ്ണുവിന്റെ കുടുംബാംഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. നിരപരാധിയായ സൈനികനെ പൊലീസ് മര്‍ദ്ദിച്ചത് കേന്ദ്ര പ്രതിരോധ വകുപ്പ് അതീവ ഗൗരവകരമായാണ് കാണുന്നത്. ദേശീയ മാധ്യമങ്ങളും വിശയം ഏറ്റെടുത്തതോടെ സംഭവത്തിന് വലിയ പ്രസക്തിയാണുണ്ടായത്.
Post Your Comments