Latest NewsKeralaNews

സ്വപ്നയുടെ ആരോപണത്തില്‍ എഫ്‌.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയാറാകണം: വി.ഡി സതീശന്‍

കൊച്ചി: മുന്‍ മന്ത്രിമാര്‍ക്കും മുന്‍ സ്പീക്കര്‍ക്കും എതിരായ സ്വപ്ന സുരേഷിന്റെ ലൈംഗിക ആരോപണത്തില്‍ എഫ്‌.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിക്കെതിരെ ഉള്‍പ്പെടെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.

സ്വപ്ന ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ മൊഴിയായി നല്‍കിയിട്ടു പോലും അന്വേഷണത്തിന് ഇഡി തയാറായിട്ടില്ല എന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. ബി.ജെ.പിയും കേരളത്തിലെ സി.പി.എമ്മും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണയാണ് ഇതിന് കാരണം. ഇപ്പോള്‍ ലൈംഗിക ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ വന്നാല്‍ എഫ്‌.ഐ.ആര്‍ ഇട്ട് അന്വേഷിക്കുന്നതാണ് കേരളത്തിന്റെ ചരിത്രം.

ആരോപണവിധേയരായ സി.പി.എം നേതാക്കള്‍ അവരുടെ നിരപരാധിത്വം തെളിയിക്കട്ടെ. അവര്‍ കുറ്റവാളികളാണെന്ന് ഇപ്പോള്‍ പറയുന്നില്ല. പക്ഷേ, ആരോപണം വന്നാല്‍ അന്വേഷിക്കണം. അതിന് സര്‍ക്കാരും പോലീസും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button