KannurNattuvarthaLatest NewsKeralaNews

വിഷ്ണുപ്രിയയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നത് പട്ടാപ്പകൽ; വീടിന് സമീപം കണ്ട മുഖംമൂടി ധരിച്ചയാൾ തന്നെയോ കൊലയാളി?

പാനൂർ: സംസ്ഥാനത്തെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം കൂടി. പാനൂർ കണ്ണച്ചാന്‍കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23 ) ആണ് മരിച്ചത്. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് ആരെന്ന ചോദ്യത്തിനിടെ, യുവതിയുടെ വീടിന് സമീപം ഇന്ന് മുഖംമൂടി ധരിച്ച ഒരാളെ കണ്ടിരുന്നതായി റിപ്പോർട്ട്. നാട്ടുകാരിൽ ചിലർ ആണ് ഇക്കാര്യം പോലീസിനെ അറിയിച്ചിരിക്കുന്നത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നിരിക്കുന്നത്.

ബെഡ്‌റൂമിൽ ആണ് മൃതദേഹം കിടന്നിരുന്നത്. പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. കഴുത്തറുത്തനിലയിലായിരുന്നു മൃതദേഹം. രാവിലെ പന്ത്രണ്ട് മണിയോടെയായിരുന്നു കൊലപാതകമെന്നാണ് പോലീസ് കരുതുന്നത്. യുവതിയുടെ കൈകളിലും മുറിവുകളുണ്ട്. കൊലപാതകിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവസമയം തൊപ്പി ധരിച്ച് ബാഗുമായി ഒരാളെ വിഷ്ണുപ്രിയയുടെ വീടിന് മുന്നില്‍ കണ്ടതായി വിവരങ്ങളുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button