Latest NewsKeralaNews

കുടുംബം നോക്കാൻ ഉണ്ണിയപ്പം വിറ്റ പെൺകുട്ടി കുളത്തിൽ ചാടി മരിച്ചു

കായംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്ഷേത്ര കുളത്തിലേക്ക് ചാടി ആത്മഹത്യ ചെയ്തു. കുളത്തിന് സമീപം പെൺകുട്ടിയെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്ക് കൈത്താങ്ങാകാൻ ഉണ്ണിയപ്പം വിറ്റ് പണം കണ്ടെത്തിയിരുന്ന 17കാരിയാണ് ആത്മഹത്യ ചെയ്തത്. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ വിജയൻ-രാധിക ദമ്പതികളുടെ മകൾ വിഷ്ണുപ്രിയയാണ് മരിച്ചത്.

വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ പെൺകുട്ടി ആളുകൾ നോക്കി നിൽക്കെ ക്ഷേത്ര കുളത്തിൽ ചാടി മരിക്കുകയായിരുന്നു. എരുവ ക്ഷേത്ര കുളത്തിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. നാട്ടുകാർ ഉടൻ തന്നെ പെൺകുട്ടിയെ പുറത്തെടുത്ത് കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ്ടു പഠനം കഴിഞ്ഞ് എൽ.എൽ.ബി പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. കുളക്കടവിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പിൽ മാതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നതായി പെൺകുട്ടി എഴുതിയിരുന്നു.

ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സഹായിക്കാനായി അഞ്ചാം ക്ലാസുകാരായ സഹോദരൻ ശിവപ്രിയനൊപ്പം തെരുവിൽ ഉണ്ണിയപ്പം വിൽക്കുന്ന വിഷ്ണു പ്രിയ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ‘അച്ഛന് എപ്പോഴും ജോലി കാണില്ല. അതുകൊണ്ടു തന്നെ ജീവിക്കാൻ വേണ്ടി ഉണ്ണിയപ്പം ഉണ്ടാക്കിത്തരും. ഞങ്ങളത് വിൽക്കും’ എന്ന് വിഷ്ണുപ്രിയ പറഞ്ഞിരുന്നു.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button