പൊഴുതന: തൊഴിലുറപ്പ് ജോലിക്കിടെ കടന്നലിന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു. പൊഴുതന തേവണ സ്വദേശി ബീരാനാണ് മരിച്ചത്.
വയനാട് പൊഴുതനയിൽ ആണ് സംഭവം. കടന്നലിന്‍റെ കുത്തേറ്റ് പരിക്കേറ്റ പതിനെട്ടോളം തൊഴിലാളികൾ ചികിത്സയിലാണ്. വഴുതന വായനാംകുന്ന് കോളനി പ്രദേശത്തെ തൊഴിലുറപ്പ് ജോലിക്കിടെയാണ് കടന്നൽ കൂട്ടത്തിന്‍റെ ആക്രമണമുണ്ടായത്.
പരിക്കേറ്റ മറ്റ് തൊഴിലാളികളെ വൈത്തിരി താലൂക്ക് ആശുപത്രിയിലും ചെന്നലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുമാണ് പ്രവേശിപ്പിച്ചത്.
മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
Post Your Comments