KottayamNattuvarthaLatest NewsKeralaNews

ട​യ​ർ​ക​ടയിൽ തീപിടുത്തം : വൻനഷ്ടം, മെ​ഷീ​നുൾപ്പെടെയുള്ളവ കത്തിനശിച്ചു

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാണെന്നാണ് പ്രാഥമിക നി​ഗമനം

നെ​ടും​കു​ന്നം: ട​യ​ർ ക​ടയിലുണ്ടായ തീപിടുത്തത്തിൽ 10 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം. നെ​ടും​കു​ന്നം കൈ​ടാ​ച്ചി​റ ര​ഞ്ജി​ത്ത് കു​മാ​റി​ന്‍റെ ട​യ​ർ വി​ല്പ​ന​ക്ക​ട​യാ​ണു ക​ത്തി​ ന​ശി​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാണെന്നാണ് പ്രാഥമിക നി​ഗമനം. നാലുല​ക്ഷം രൂ​പ​യു​ടെ മെ​ഷീ​നും ക​ത്തി​ന​ശി​ച്ച​വ​യി​ൽ​പ്പെ​ടും.

നെ​ടും​കു​ന്നം വ​ല്ല​ഭ​ക്ഷേ​ത്ര​ത്തി​നു​സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.45നാ​ണ് സം​ഭ​വം. കടയ്ക്ക് സ​മീ​പം സ്ഥിതി ചെയ്യുന്ന വീ​ട്ടു​കാ​രാ​ണ് രാ​ത്രി വൈ​കി ക​ട​യി​ൽ​ നി​ന്നു തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട​ത്.

Read Also : ഡിസിഎക്സ് സിസ്റ്റംസ്: പ്രാഥമിക ഓഹരി വിൽപ്പന ഒക്ടോബർ 31 മുതൽ ആരംഭിക്കും

തുടർന്ന്, ഫ​യ​ർ​ഫോ​ഴ്‌​സി​ലും പൊ​ലീ​സി​ലും വി​വ​രം അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​മ്പാ​ടി, ച​ങ്ങ​നാ​ശേ​രി ഫ​യ​ർ​സ്റ്റേ​ഷ​നു​ക​ളി​ൽ ​നി​ന്നു നാലു യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. തീ​യും പു​ക​യു​മേ​റ്റ് സ​മീ​പ​ത്തെ പ​ല​ച​ര​ക്കു ക​ട​യി​ലെ സാ​ധ​ന​ങ്ങ​ളും നശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button