പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ഡിസിഎക്സ് സിസ്റ്റംസ്. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 31 മുതലാണ് പ്രാഥമിക ഓഹരി വിൽപ്പന ആരംഭിക്കുന്നത്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഓഹരി വിൽപ്പന നവംബർ രണ്ടിനാണ് സമാപിക്കുക. അടുത്തിടെയാണ് മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ നിന്നും ഐപിഒ നടത്താനുള്ള പച്ചക്കൊടി ലഭിച്ചത്.
ഐപിഒയിലൂടെ കോടികൾ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 400 കോടി രൂപയുടെ പുതിയ ഓഹരികളും, ഓഫർ ഫോർ സെയിൽ മുഖാന്തരം നിലവിലെ ഓഹരി ഉടമകളുടെ 100 കോടി രൂപയുടെ ഓഹരികളുമാണ് വിറ്റഴിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
Also Read: ദീപാവലി സെയിലുമായി റിലയൻസ് ഡിജിറ്റൽ, ഓഫറുകൾ അറിയാം
റിപ്പോർട്ടുകൾ പ്രകാരം, ഇക്വിറ്റി ഓഹരികളുടെ മുഖവില രണ്ട് രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ഇക്വിറ്റി ഓഹരിയൊന്നിന് 197- 207 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഐപിഒയിലൂടെ ഏറ്റവും കുറഞ്ഞത് 72 ഓഹരികൾക്കും അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്.
Post Your Comments