നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ വൻ മുന്നേറ്റവുമായി സിഎസ്ബി ബാങ്ക്. ജൂലൈയിൽ തുടങ്ങി സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 234.07 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 31 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ അളവിൽ 179.57 കോടി രൂപയുടെ അറ്റാദായമാണ് സിഎസ്ബി കൈവരിച്ചത്.
ഈ വർഷം സെപ്തംബർ 30നാണ് രണ്ടാം പാദം അവസാനിച്ചത്. അറ്റാദായത്തിന് പുറമേ, പ്രവർത്തന ലാഭത്തിലും മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. ഈ കാലയളവിൽ 312.08 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് കൈവരിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ 324.12 കോടി രൂപയായിരുന്നു പ്രവർത്തന ലാഭം.
Also Read: ‘വോട്ടർമാരെ ആകര്‍ഷിക്കാനുളള മോദിയുടെ തന്ത്രം’: പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്കെതിരെ യെച്ചൂരി
ഇത്തവണ അറ്റ പലിശ വരുമാനം ഉയർന്നിട്ടുണ്ട്. മുൻ വർഷത്തേക്കാൾ 16 ശതമാനം വർദ്ധനവോടെ 635.66 കോടി രൂപയാണ് അറ്റ പലിശ വരുമാനം വർദ്ധിച്ചത്. കൂടാതെ, ബാങ്കിന്റെ ആകെ നിക്ഷേപം വാർഷികാടിസ്ഥാനത്തിൽ 10 ശതമാനവും വർദ്ധിച്ചിട്ടുണ്ട്.
Post Your Comments