AlappuzhaNattuvarthaLatest NewsKeralaNews

ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു : പ്രതിക്ക് 15 വ‍ർഷം തടവ്

വെണ്മണി വഴനപുരത്തിൽ പുത്തൻവീട്ടിൽ വിൽസൻ സാമുവലി (46)നെയാണ് ഹരിപ്പാട്‌ പോക്സോ കോടതി ജഡ്ജി എസ് സജികുമാർ പതിനഞ്ചു വർഷത്തെ തടവിന് ശിക്ഷിച്ചത്

ഹരിപ്പാട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 15 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.

വെണ്മണി വഴനപുരത്തിൽ പുത്തൻവീട്ടിൽ വിൽസൻ സാമുവലി (46)നെയാണ് ഹരിപ്പാട്‌ പോക്സോ കോടതി ജഡ്ജി എസ് സജികുമാർ പതിനഞ്ചു വർഷത്തെ തടവിന് ശിക്ഷിച്ചത്.

Read Also : കടമെടുത്ത് കൂട്ടാനൊരുങ്ങി പിണറായി സർക്കാർ: 1500 കോടി കടമെടുക്കാൻ നീക്കം, കേരളത്തിന്റെ പൊതുകടം 3,71,692 കോടിയിലേക്ക്

2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന്, കേസ് എടുത്തിരുന്നു. തുടർന്ന്, വിദേശത്തേക്ക് മുങ്ങിയ പ്രതിയെ ഒന്നര വർഷത്തിനു ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് രഘുവാണ് ഹാജരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button