കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വര്‍ണ്ണവേട്ട. മലപ്പുറം സ്വദേശിയായ യാത്രക്കാരനിൽ 44 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. മലപ്പുറം സ്വദേശി മുനീർ ആണ് അറസ്റ്റിലായത്. 185 ഗ്രാം സ്വർണ്ണമാണ് ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ദേഹപരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം നാല് ക്യാപ്‌സൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
ഇന്നലെ സ്വർണ്ണം ദ്രാവകരൂപത്തിലാക്കി കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടിയിരുന്നു. ബാഗ് പരിശോധനയിൽ നനവുള്ള തോർത്ത് കണ്ടപ്പോൾ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്.
ഒറ്റനോട്ടത്തിൽ സ്വർണ്ണ നിറമുള്ള തോർത്താണെന്ന് തോന്നിപ്പിച്ച് പുതിയ തന്ത്രം പ്രയോഗിച്ചതാണെങ്കിലും ടവ്വലിലുണ്ടായിരുന്ന നനവാണ് കസ്റ്റംസിന് സംശയം ജനിപ്പിച്ചത്.
Post Your Comments