KeralaLatest NewsNews

അതിദരിദ്രര്‍ക്കുള്ള കര്‍മ്മപദ്ധതിയുമായി ഇലകമണ്‍ പഞ്ചായത്ത്: 40 ഗുണഭോക്താക്കള്‍

തിരുവനന്തപുരം: അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായുള്ള കര്‍മ്മപദ്ധതിയുമായി ഇലകമണ്‍ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ അതി ദരിദ്രര്‍ക്കായി മെഡിക്കല്‍ ക്യാമ്പും അവകാശ രേഖകളുടെ വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സൂര്യ. ആര്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്രരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

ഇലകമണ്‍ എം.പി.എല്‍.പി.എസില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തില്‍ നിന്നും അതിദരിദ്രരുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ട 40 പേരാണ് എത്തിയത്.

പലയിടങ്ങളില്‍ കയറിയിറങ്ങി സംഘടിപ്പിക്കേണ്ടി വരുന്ന അവകാശരേഖകള്‍ വളരെ എളുപ്പത്തില്‍ തന്നെ തങ്ങള്‍ക്ക് ലഭ്യമായതിന്റെ ആശ്വാസത്തിലാണ് ഇവര്‍. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, വോട്ടേഴ്‌സ് ഐഡി എന്നീ രേഖകള്‍ ഇല്ലാത്ത 11 പേര്‍ക്ക് അവ വിതരണം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button