KeralaCinemaMollywoodLatest NewsNewsEntertainment

രണ്ടാമത്തെ കുടുംബജീവിതവും പരാജയം? എലിസബത്തിനെ വെറുതെ വിടണം: മനസ് തുറന്ന് ബാല

ബാല- എലിസബത്ത് ബന്ധം അവസാനിച്ചോ എന്ന പാപ്പരാസികളുടെ ചോദ്യത്തിന് മറുപടിയുമായി നടൻ ബാല. മുൻപ് ചില ചാനൽ പരിപാടികളിൽ ബാല പങ്കെടുത്തപ്പോഴും ഭാര്യയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ ഒന്നും തന്നെ നടൻ നൽകിയിരുന്നില്ല. ഇപ്പോൾ ഭാര്യ എവിടെ എന്ന ചോദ്യത്തിനുള്ള മറുപടിയുമായി ലൈവിൽ ആണ് നടൻ എത്തിയിരിക്കുന്നത്. എലിസബത്തിന് മനസമാധാനം കൊടുക്കണമെന്നും, അവരെ വെറുതെ വിടണമെന്നും ബാല പറയുന്നു.

‘നിങ്ങൾ ഇപ്പോൾ നിര്ബന്ധിച്ചാലും ഞാൻ എലിസബത്തിനെക്കുറിച്ച് സംസാരിക്കാൻ പോകുന്നില്ല. അപ്പോൾ നന്ദി എല്ലാവർക്കും. പക്ഷേ ഒരുകാര്യം പറയാം എന്നെക്കാളും നല്ല വ്യക്തിയാണ് അദ്ദേഹം. ഒരു ഡോക്ടർ ആണ്. അവർക്കൊരു മനസമാധാനം കൊടുക്കണം. അവർ ഒരു സ്ത്രീയാണ്. മനഃസമാധനം കൊടുക്കൂ, ഇത് വളരെ പെയിൻഫുൾ പ്രോസസ്സ് ആണ്’, ബാല പറയുന്നു. വീഡിയോയിൽ എലിസബത്തിനൊപ്പമുള്ള ചിത്രങ്ങളും കോർത്തിണക്കി ഒരു ഇമോഷണൽ തമിഴ് ഗാനവും ബാക്ഗ്രൗണ്ടിൽ ബാല പങ്കിടുന്നുണ്ട്.

പുള്ളിക്കാരി ഒരു ഡോക്ടർ ആണ്. കുന്ദംകുളത്തൊരു ആശുപത്രിയിൽ ജോലി നോക്കുന്നു. അടുത്ത മാസം പ്രൊമോഷൻ ഉണ്ടാകും. ഏറ്റവും നല്ല പൊസിഷനിലാണ് ഇപ്പോൾ അവൾ ഉള്ളത്. കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം ബാല പറഞ്ഞത്. അതേസമയം, ഒത്തിരി ബുദ്ധിമുട്ടി ഒരുമിച്ചു ജീവിക്കുന്നതിൽ നല്ലത് നല്ല രീതിയിൽ പിരിയുന്നത് തന്നെ ആണ് എന്ന കമന്റുകളാണ് ആരാധകർ കുറിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button