മലയാളികൾക്ക് ഇന്ന് ഏറെ സുപരിചിതമായ കുടുംബമാണ് നടൻ ബാലയുടേത്. താരത്തിന്റെ ഭാര്യയും ഡോക്ടറുമായ എലിസബത്തും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരും പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. പ്രണയദിനത്തോട് അനുബന്ധിച്ച് എലിസബത്ത് പങ്കിട്ടൊരു വീഡിയോ ശ്രദ്ധനേടുകയാണ്. മുൻപ് ചെയ്ത വീഡിയോകൾക്ക് വന്ന മോശം കമന്‍റുകള്‍ക്ക് മറുപടി നൽകുന്ന വിധത്തിലാണ് എലിസബത്തിന്റെ പുതിയ വീഡിയോ.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘മുൻപ് ഇട്ടൊരു വീഡിയോയിൽ എനിക്ക് ഡിപ്രഷനാണ്. ഞാൻ പെട്ടെന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ആരോ കമന്റ് ഇട്ടിരുന്നു. അക്കാര്യം ഞാൻ വീഡിയോയിൽ പറഞ്ഞതേയുള്ളൂ, അപ്പോഴേക്കും ഇതാണോ ഡിപ്രഷൻ എന്നൊക്കെ പറഞ്ഞ് കുറേ നെഗറ്റീവ് കമന്റ്സ് വന്നു. തോന്നിയപോലെ ആരെയെങ്കിലും കെട്ടി, ശേഷം പണികിട്ടിയിട്ട് പറയുന്നതല്ല ഡിപ്രഷൻ എന്നൊക്കെ പറഞ്ഞു. ഇന്ന ഒരു കാരണം കൊണ്ട് മാത്രം ഉണ്ടാകുന്ന കാര്യമല്ല ഡിപ്രഷൻ. എനിക്ക് ഡിപ്രഷനാണെന്ന് എവിടെയും പറഞ്ഞിട്ടുമില്ല.
ബാലച്ചേട്ടന്റെ ഭാര്യ ആയത് കൊണ്ട് ഫേമസ് ആയി. അതുകൊണ്ടാണ് വീഡിയോ ഇടുന്നത് എന്നൊക്കെ പറഞ്ഞ് ഒരുപാട് കമന്റുകൾ വേറെ വന്നു. ബാലച്ചേട്ടന്റെ ഭാര്യയാണ്. അതിലിപ്പോൾ എന്തെങ്കിലും തർക്കമുണ്ടോ. എനിക്ക് തർക്കമില്ല. മറ്റാർക്കും തർക്കമില്ലെന്നുമാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് എനിക്ക് ഫേസ്ബുക്ക് ഉപയോഗിച്ചൂടാ എന്നൊരു നിയമം ഉണ്ടോന്ന് എനിക്ക് അറിയില്ല. സെലിബ്രിറ്റി സ്റ്റാറ്റസിന് വേണ്ടിയാണ് ഞാൻ പ്രേമ വിവാഹം കഴിച്ചതെങ്കിൽ, എനിക്ക് ഇതിന് മുൻപും ഫേസ്ബുക്ക് ഐഡി ഉണ്ടായിരുന്നു. അതിലും ഞാൻ വീഡിയോസ് ചെയ്യുമായിരുന്നു. നല്ല റീച്ചുള്ള അക്കൗണ്ട് ആയിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ ആ അക്കൗണ്ട് എനിക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ അക്കൗണ്ടിനെ മുന്നത്തിനേക്കാൾ റീച്ചുണ്ട്. ശരിയാണ് സെലിബ്രിറ്റിയുടെ ഭാര്യ ആയതുകൊണ്ട് കിട്ടിയതാണ്. പക്ഷേ സെലിബ്രിറ്റി വൈഫ് ആയത് കൊണ്ട് ഈ വീഡിയോ കാണണമെന്നോ ഫോളോ ചെയ്യണമെന്നോ ആഗ്രഹമില്ല. ഇഷ്ടമാണെങ്കിൽ മാത്രം ഫോളോ ചെയ്താൽ മതി. ഇതെല്ലാം എന്റെ സന്തോഷത്തിന് വേണ്ടി ഞാൻ ചെയ്യുന്ന കാര്യങ്ങളാണ്’- എന്നാണ് എലിസബത്ത് പറഞ്ഞത്.
Post Your Comments