MollywoodLatest NewsCinemaNewsEntertainment

‘മറ്റൊരാളുടെ കുടുംബത്തെപ്പറ്റി യാതൊരു അറിവും ഇല്ലാതെ ഉപദേശം നൽകരുത്’: ഉപദേശിക്കാൻ വന്ന ആരാധികയ്ക്ക് ബാലയുടെ മറുപടി

കുടുംബ ജീവിതത്തിൽ ഉപദേശം നൽകാനെത്തിയ ആരാധികയ്ക്ക് കിടിലൻ മറുപടി നൽകി നടൻ ബാല. നടൻ ചെയ്യുന്ന കാര്യങ്ങളെല്ലാം നല്ലതാണെന്നും എന്നാൽ എലിസബത്തിനൊപ്പം താമസിക്കണം എന്നുമാണ് ആരാധിക ബാലയോട് പറഞ്ഞത്. മറ്റൊരാളുടെ കുടുംബത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലാതെ ഉപദേശം നൽകാൻ വരരുതെന്നായിരുന്നു ബാലയുടെ മറുപടി. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ബാല തന്റെ അഭിപ്രായം പറഞ്ഞത്.

ചെന്നൈയിൽ അമ്മയുടെ അടുത്തെത്തിയ സന്തോഷം പങ്കുവച്ച് ബാല പങ്കുവച്ച വീഡിയോയിലാണ് കമന്റുമായി ആരാധിക എത്തിയത്. ‘ബാല ചെയ്യുന്ന കാര്യങ്ങൾ നല്ലതാണ്. ഭാര്യ എലിസബത്തിനൊപ്പം താമസിക്കണം. ഞങ്ങൾ എല്ലാപേരും ഹാപ്പിയാകും’, ഇതായിരുന്നു കമന്റ്. ഇതിനാണ് ബാല മറുപടി നൽകിയത്.

‘ഒരു പൊതു പ്ലാറ്റ്‌ഫോമിൽ, മറ്റൊരാളുടെ കുടുംബത്തെപ്പറ്റി യാതൊരു അറിവും ഇല്ലാതെ ഉപദേശം നൽകരുത്. കുടുംബം നന്നായി പോകുന്നു. താങ്കളുടെ കുടുംബത്തെ നന്നായി നോക്കുക. അത്യന്തം ബഹുമാനത്തോടെയാണ് ഇക്കാര്യം പറയുന്നത്’, ബാല മറുപടി നൽകി.

അമ്മ സുഖമായി ഇരിക്കുന്നുവെന്നും കുറച്ചുദിവസം താനൊരു ഇടവേള എടുക്കുകയാണെന്നും ബാല നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എലിസബത്തിനൊപ്പം ബാലയെ കാണാതിരിക്കുന്നതാണ് ആരാധകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത്. ബാലയ്‌ക്കെന്ത് പറ്റി എന്ന് ചോദിച്ചായിരുന്നു ആരാധകരുടെ കമന്റുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button