KottayamNattuvarthaLatest NewsKeralaNews

വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം : യുവാക്കൾ എക്സൈസ് പിടിയിൽ

റൊണാൾഡോ എന്ന ടുട്ടു, അജിത്ത് എന്നിവരാണ് അറസ്റ്റിലായത്

കോട്ടയം: നീണ്ടൂരിൽ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന സംഘം എക്സൈസ് പിടിയിൽ. റൊണാൾഡോ എന്ന ടുട്ടു, അജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഏറ്റുമാനൂർ എക്സൈസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.

ഒന്നേകാൽ കിലോ കഞ്ചാവ് സംഘത്തിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. നീണ്ടൂർ ആയിര വേലി ഭാഗത്ത് വില്ലൂന്നി സ്വദേശികളായ യുവാക്കളാണ് വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയത്. എക്സൈസ് സംഘം എത്തിയതോടെ മൂവർ സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു. വീട് വാടകയ്ക്ക് എടുത്ത വില്ലുന്നി സ്വദേശി ജിത്തുവാണ് രക്ഷപ്പെട്ടത്. ഒന്നര കിലോ കഞ്ചാവ് വീട്ടിൽ നിന്ന് കണ്ടെടുത്തു.

Read Also : മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രമേഹ പരിശോധന: ആയുഷ് മിഷൻ ഡയറക്ടർ

ഗാന്ധിനഗർ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ പല കേസുകളിലും ഇവർ പ്രതികളാണെന്നും എക്സസൈസ് അറിയിച്ചു. ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ സജിത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button