KeralaLatest NewsNews

മാലിന്യകൂമ്പാരത്തിനിടയില്‍ നിന്നും കണ്ടെത്തിയ മനുഷ്യന്റെ കാലുകള്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞു

മാലിന്യകൂമ്പാരത്തില്‍ നിന്നും കണ്ടെത്തിയ കാലുകള്‍ തിരിച്ചറിഞ്ഞു, കൊലയ്ക്ക് തിരുവനന്തപുരവുമായി ബന്ധം

തിരുവനന്തപുരം: മാലിന്യകൂമ്പാരത്തിനിടയില്‍ നിന്നും കണ്ടെത്തിയ മനുഷ്യന്റെ കാലുകള്‍ കന്യാകുമാരിയില്‍ നിന്നുള്ള ഗുണ്ടാനേതാവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷണങ്ങളാക്കിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വലിയതുറ സ്വദേശികളായ മനു രമേശ്, ഷെഹിന്‍ ഷാ എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് 14-ാം തിയതിയാണ് തിരുവനന്തപുരം മുട്ടത്തറയിലുള്ള മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്ന് വെട്ടി മാറ്റിയ രണ്ട് കാലുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായത്.

Read Also: കണ്ണൂരിൽ മകൻ അമ്മയയെ വെട്ടി പരുക്കേൽപ്പിച്ചു

ഡിഎന്‍എ പരിശോധനകള്‍ നടത്തി സ്ഥിരീകരിച്ച ശേഷമേ കൊല്ലപ്പെട്ട ഗുണ്ടാ നേതാവിന്റെ പേര് വെളിപ്പെടുത്തൂ എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കന്യാകുമാരി മേഖലകളില്‍ നിന്ന് കാണാതായ ആളുകളുടെ പേര് വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ഗുണ്ടാനേതാവാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. ഓഗസ്റ്റ് 12-ാം തിയതി മുതലാണ് ഇയാളെ കാണാതായത്. കൊലപാതകം അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.

ഇയാളുമായി ശത്രുതയുള്ളവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് നിലവില്‍ കസ്റ്റഡിയിലുള്ളവരെ കണ്ടെത്തുന്നത്. ഇരുസംഘങ്ങളും തമ്മില്‍ കടുത്ത ഗുണ്ടാപ്പക ഉണ്ടായിരുന്നു. ഓഗസ്റ്റ് 13-ാം തിയതി മനു രമേശാണ് കൊലപാതകം നടത്തുന്നത്. കഷണങ്ങളാക്കിയ മൃതദേഹം പലസ്ഥലങ്ങളില്‍ ഉപേക്ഷിച്ചത് രണ്ടാം പ്രതിയായ ഷഹിന്‍ ഷാ ആണ്. കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ബന്ധമുണ്ടോ എന്നത് ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വ്യക്തമാകൂ. കാലിന് പുറമെയുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്താനുമുള്ള അന്വേഷണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button