Latest NewsIndiaNews

ഭര്‍ത്താവ് വിവാഹമോചനത്തിനാ‌യി നോട്ടീസ് അയച്ചു, യുവതി 10-ആം നിലയിൽനിന്ന് ചാടി ജീവനൊടുക്കി

ആത്മഹത്യാക്കുറിപ്പ് യുവതിയുടെ ഫ്‌ളാറ്റില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്

ബെംഗളൂരു: ഭര്‍ത്താവ് വിവാഹമോചനത്തിനാ‌യി നോട്ടീസ് അയച്ചതിനെ തുടർന്ന് യുവതി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്.ആര്‍. മാനേജരായി ജോലി ചെയ്യുന്ന ഉപാസന റാവത്ത് ആണ് മരണപ്പെട്ടത്. ഫ്ലാറ്റിലെ പത്താംനിലയി നിന്ന് താഴേക്ക് ചാടുകയായിരുന്നു മുപ്പത്തിനാലുകാരിയായ ഉപാസന. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.

read also: കേരളോത്സവങ്ങൾ വിജയിപ്പിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണം: എം ബി രാജേഷ്

ഭർത്താവും യുവതിയും ഏറെക്കാലമായി അകൽച്ചയിലായിരുന്നെന്നും കഴിഞ്ഞ ദിവസം ഭര്‍ത്താവ് അയച്ച വിവാഹമോചന നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ നിഹര്‍ രഞ്ജന്‍ റൗത്താരിയാണ് ഉപാസനയുടെ ഭർത്താവ്. എട്ടുവര്‍ഷം മുമ്പാണ് ഇവർ വിവാഹിതരായത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവർ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.

ഭര്‍ത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നു വെളിപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പ് യുവതിയുടെ ഫ്‌ളാറ്റില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതിനെ തുടർന്ന് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button