Latest NewsIndiaNewsBusiness

എണ്ണ ഉൽപ്പാദനം കൂട്ടാനൊരുങ്ങി ഒപെക്

അന്താരാഷ്ട്ര വിപണിയിൽ റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് വിതരണത്തിൽ അനിശ്ചിതത്വം ഉണ്ടായിട്ടുണ്ട്

എണ്ണ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങളുമായി എത്തിയിരിക്കുകയാണ് ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ് (ഒപെക്). എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കാനാണ് ഒപെക് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സെപ്റ്റംബറിൽ പ്രതിദിനം ഉൽപ്പാദനം ഒരു ലക്ഷം ബാരലായി ഉയർത്തുക എന്നതാണ് ഒപെക്കിന്റെ തീരുമാനം. എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ സംഘടനയാണ് ഒപെക്.

അന്താരാഷ്ട്ര വിപണിയിൽ റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് വിതരണത്തിൽ അനിശ്ചിതത്വം ഉണ്ടായിട്ടുണ്ട്. കൂടാതെ, എണ്ണ വിലയിൽ വൻ വർദ്ധനവും ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാനാണ് എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജൂലൈയിൽ ഉൽപ്പാദനത്തിൽ വർദ്ധന വരുത്തിയിരുന്നു. കൂടാതെ, ഓഗസ്റ്റ് മാസത്തിലും ഉൽപ്പാദനം വർദ്ധിപ്പിക്കും.

Also Read: ആദായ നികുതി വകുപ്പ്: രാജ്യത്ത് ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കുന്നു

കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിൽ എണ്ണ വില കുത്തനെ കുറഞ്ഞത് ഉൽപ്പാദനത്തിന്റെ തോത് കുറയാൻ കാരണമായിരുന്നു. ഈ കുറവ് സെപ്തംബർ ഇല്ലാതാക്കാനാണ് ഒപെക് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button