KeralaLatest NewsNews

ലഹരിക്കെതിരെ മലയിന്‍കീഴ്: പങ്കാളിയാകാന്‍ 15000 ഇന്‍ഫര്‍മേറ്റര്‍മാര്‍

തിരുവനന്തപുരം: ‘പ്രകൃതിയോടടുക്കാം ലഹരിയോടകലാം’ എന്ന സന്ദേശത്തോടെ മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലഹരിക്കെതിരെ മലയിന്‍കീഴ് ക്യാമ്പയിന് തുടക്കമായി. മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വത്സലാകുമാരി ഉദ്ഘാടനം ചെയ്തു.

ലഹരി ഉപയോഗം, വില്‍പ്പന, കടത്ത് എന്നിവ നിരീക്ഷിക്കുന്നതിനും വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറുന്നതിനുമായി 15,000 ഇന്‍ഫര്‍മേറ്റര്‍മാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, രാഷ്ട്രീയ- യുവജന- സന്നദ്ധ സംഘടനകള്‍, വായനശാല പ്രതിനിധികള്‍ തുടങ്ങിയവരെയാണ് ഇന്‍ഫര്‍മേറ്റര്‍മാരായി തെരഞ്ഞെടുത്തത്. ഇതുവരെ 6,000 പേര്‍ ഇന്‍ഫര്‍മേറ്റര്‍മാരായി രജിസ്റ്റര്‍ ചെയ്തു. ലഹരി ഉപയോഗം സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈനും സജ്ജീകരിച്ചിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്ന ലഹരി വിരുദ്ധ റാലിയും ബോധവത്കരണ ക്ലാസുകളും നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button