Latest NewsKeralaNews

കിളിക്കൊല്ലൂരിലെ കള്ളകേസ്: നാലു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തിരുവനന്തപുരം: കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും പോലീസിനെ അക്രമിച്ചെന്ന് കള്ളക്കേസെടുത്ത സംഭവത്തിൽ നാലു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കിളികൊല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ നാലു പേരെ സസ്‌പെൻഡ് ചെയ്തത്. എസ്എച്ച്ഒ വിനോദ് എസ്, എസ്‌ഐ അനീഷ്, ഗ്രേഡ് എസ്‌ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള തുടങ്ങിയവർക്കെതിരെയാണ് നടപടി.

Read Also: സൗദി: നശീകരണ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 2 വർഷം തടവ് ശിക്ഷ: മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രോസിക്യൂഷൻ

ഇരുവർക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി സ്വീകരിച്ചത്. മഫ്തിയിലുണ്ടായിരുന്ന എഎസ്‌ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ഇവർക്കെതിരെ കള്ള കേസ് രജിസ്റ്റർ ചെയ്തത്.

ലഹരി കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്‌ഐ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്തു വിടുകയും പിന്നാലെ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

Read Also: കെ.എസ്.ആര്‍.ടി.സി ബസിൽ മുഴുവൻ പരസ്യം പതിക്കുന്ന രീതി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി, കേസ് നാളെ വീണ്ടും പരിഗണിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button