നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് ഏഷ്യൻ പെയിന്റ്സ്. കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ 803 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. ഒന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ 22 ശതമാനത്തിന്റെ ഇടിവാണ് ഇത്തവണ രേഖപ്പെടുത്തിയത്. അതേസമയം, മുൻ വർഷത്തെ അപേക്ഷിച്ച് 32 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ 1,036 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരുന്നത്. എന്നാൽ, ഇത്തവണ നേരിട്ട തിരിച്ചടി നേരിയ തോതിൽ കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. അറ്റാദായത്തിന് പുറമേ, ഏകീകൃത വരുമാനത്തിലും നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഏകീകൃത വരുമാനം 19 ശതമാനം ഉയർന്ന് 8,457 കോടി രൂപയിലാണ് അവസാനിച്ചത്.
Also Read: ഐസ് ഉപയോഗിച്ച് നമ്മുടെ ചര്‍മ്മം എത്രത്തോളം സുന്ദരമാക്കാം
രാജ്യത്ത് മൺസൂൺ സീസൺ ദീർഘ കാലം നിലനിന്നത് കമ്പനിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മൺസൂൺ നീണ്ടത് ഏഷ്യൻ പെയിന്റ്സിന്റെ വരുമാനം കുറയാൻ കാരണമായി. അതേസമയം, ഏഷ്യൻ പെയിന്റ്സ് ഇന്റർനാഷണൽ ബിസിനസ് 15.3 ശതമാനം വളർച്ച നേടിയിട്ടുണ്ട്.
Post Your Comments