ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചനെ ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. പിഴ അടയ്ക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പിഴത്തുക അടച്ചാല്‍ മാത്രമെ മോചനം സാധ്യമാകുമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സത്യവാങ്മൂലത്തില്‍ അറിയിച്ചത്.
Read Also: മോട്ടോർ ബൈക്കിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടു പോകാൻ ശ്രമം : യുവാവ് അറസ്റ്റിൽ
ജസ്റ്റിസുമാരായ അനിരുദ്ധ ബോസും വിക്രംനാഥും അടങ്ങുന്ന ബഞ്ചിന്റെതാണ് ഉത്തരവ്. കേസിലെ മറ്റ് രണ്ട് പ്രതികളായ മണികണ്ഠന്‍,വിനോദ് കുമാര്‍ എന്നിവര്‍ക്ക് പിഴ അടക്കാതെ തന്നെ ജയില്‍ മോചനം സാധ്യമായെങ്കില്‍ മണിച്ചനും അതേ ആനുകൂല്യം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ഒരു മനുഷ്യന്റെ കൈയില്‍ പണമില്ലെന്ന് കരുതി എത്രകാലം ജയിലില്‍ പാര്‍പ്പിക്കുമെന്നും സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു.
കല്ലുവാതക്കല്‍ മദ്യദുരന്തക്കേസിലെ പ്രതികളില്‍ നിന്ന് ലഭിക്കുന്ന പിഴത്തുക നഷ്ടപരിഹാരമായി ഇരകള്‍ക്ക് നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. സംസ്ഥാനത്ത് വ്യാജമദ്യം തടയാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ പരാജയമാണ്. അങ്ങനെയെങ്കില്‍ സര്‍ക്കാരിന് എന്തുകൊണ്ട് പിഴനല്‍കിക്കൂടെയെന്ന് കോടതി വാക്കാല്‍ ചോദിക്കുകയും ചെയ്തു.
Post Your Comments