
അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും കുറിച്ചുള്ള ചാനൽ ചർച്ചയിൽ നാടകീയ സംഭവങ്ങൾ. ജനം ടിവിയിലെ പ്രൈം ഡിബേറ്റിലാണ് സന്ദീപാനന്ദഗിരിയും ശ്രീജിത്ത് പണിക്കരും അനിൽനാമ്പ്യാരും ഉൾപ്പെടെയുള്ളവരുടെ ചർച്ച നടന്നത്. എന്നാൽ ചർച്ച തുടരാൻ കൂട്ടാക്കാതെ സന്ദീപാനന്ദ ഗിരി ഇടയ്ക്ക് വെച്ച് നിർത്തി.
ശ്രീജിത്ത് പണിക്കരോട് സംവദിച്ചു ജയിക്കാനാവില്ല എന്ന അവസ്ഥയിലാണ് അങ്ങനെ ചെയ്തതെന്നാണ് സോഷ്യൽ മീഡിയ പരിഹാസം. താൻ തന്റെ ആശ്രമത്തിൽ രണ്ടു നേരം വിളക്ക് കത്തിക്കുന്നുണ്ടെന്ന സന്ദീപാനന്ദ ഗിരിയുടെ വാദത്തിന് വിളക്ക് മാത്രമല്ല കത്തിക്കുന്നതെന്നാണ് ശ്രീജിത്ത് പണിക്കരുടെ മറുപടി. അത് നിങ്ങളുടെ സംസ്കാരമാണെന്ന് സന്ദീപാനന്ദ തിരിച്ചടിച്ചു.
എന്നാൽ ഞങ്ങൾ സാമ്പ്രാണിയും ധൂപവും കത്തിക്കാറുണ്ടെന്നാണ് പറഞ്ഞതെന്ന് പണിക്കർ തിരിച്ചടിച്ചു. ഇതോടെ മറ്റൊരവസരത്തിൽ ചർച്ച നടത്താം. ഇപ്പോൾ തനിക്ക് മറ്റുചില ആവശ്യങ്ങളുണ്ട് എന്ന് പറഞ്ഞു സന്ദീപാനന്ദ ഗിരി ചർച്ചയിൽ നിന്നും പിന്മാറുകയായിരുന്നു. വീഡിയോ കാണാം:
Post Your Comments