പത്തനാപുരം: ഉദ്യോഗസ്ഥരെ രൂക്ഷമായി ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പുനലൂര്‍ – പത്തനാപുരം റോഡ് നിര്‍മ്മാണത്തില്‍ അലംഭാവം വരുത്തിയതായി ആരോപിച്ചാണ് മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചത്. ഉദ്യോഗസ്ഥരുടെ അലംഭാവം വച്ചു പൊറുപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
ഇങ്ങനെയൊക്കെ മതിയെന്ന് കരുതുന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരെ നിലക്ക് നിര്‍ത്തുമെന്നും എങ്ങനെ ജോലി ചെയ്യിക്കണമെന്ന് സര്‍ക്കാരിന് അറിയാമെന്നും മന്ത്രി വ്യക്തമാക്കി. പത്തനാപുരം അങ്ങാടി റോഡിന്റെ പണികൾ തീര്‍ക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് മന്ത്രി ഉദ്യോഗസ്ഥരോട് ക്ഷുഭിതനായത്.
ഈ അപമാനവും താങ്ങി ശശി തരൂർ അവിടെത്തന്നെ തുടരുമോ? – ആശങ്ക പങ്കുവെച്ച് എം.എ ബേബി
‘ഇന്ന് വൈകുന്നേരത്തിനുള്ളില്‍ റോഡിന്റെ പണി നടത്തണമെന്ന് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത് നടത്തിയില്ലെങ്കില്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അതില്‍ ഒരു സംശയവും വേണ്ട. ഇവിടെ ഇങ്ങനെയൊക്കെ മതിയെന്ന് കരുതുന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരെ നിലക്ക് നിര്‍ത്തും. ശമ്പളം വാങ്ങിയിട്ട് ജോലി ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ എങ്ങനെ ജോലി ചെയ്യിക്കണമെന്ന് സര്‍ക്കാരിന് അറിയാം,’ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
Post Your Comments