തൃശൂർ: ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീവച്ചുകൊന്നു. കേച്ചേരി പട്ടിക്കര സ്വദേശി ഫഹദാണ് (27) മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഫഹദിന്റെ പിതാവ് രായംമരയ്ക്കാര്‍ വീട്ടില്‍ സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു.
തൃശൂരിലെ പട്ടിക്കരയിൽ രാവിലെ 10.30 തോടെ വീടിന് പിറകുവശത്തെ വരാന്തയിൽ വെച്ചായിരുന്നു സംഭവം. മകനെ കൊണ്ടുവന്ന് കിടത്തിയ ശേഷം ദേഹത്ത് തുണികളും ചവിട്ടിയും എല്ലാം ഇട്ടശേഷം ഡീസൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവം സമയം സുലൈമാന്‍റെ ഭാര്യ സെറീന സമീപത്തെ വീട്ടിൽ പോയതായിരുന്നു.
Read Also : കോൺഗ്രസിനെ ഇനി ഖർഗെ നയിക്കും: മല്ലികാർജ്ജുൻ ഖർഗെ കോൺഗ്രസ്ത അധ്യക്ഷൻ, പത്ത് ശതമാനം വോട്ട് നേടി തരൂർ
മകനെ ഒഴിവാക്കാനായി തീകൊളുത്തി കൊന്നതാണെന്ന് സുലൈമാന്‍ പൊലീസിന് മൊഴി നൽകി. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സഹദ് മരിച്ചു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments