Latest NewsNewsTechnology

ട്രെയിൻ ടിക്കറ്റുകളുടെ തുക ഇനി തവണകളായി അടക്കാം, പുതിയ മാറ്റങ്ങൾ ഇങ്ങനെ

പ്രതിദിനം ഏകദേശം 1.5 ദശലക്ഷം ടിക്കറ്റുകളാണ് ഐആർസിടിസി ആപ്പിലൂടെ ബുക്ക് ചെയ്യുന്നത്

യാത്രക്കാർക്ക് വിവിധ തരത്തിലുള്ള അപ്ഡേഷനുകൾ പലപ്പോഴും ഐആർസിടിസി അവതരിപ്പിക്കാറുണ്ട്. അത്തരത്തിൽ, ഐആർസിടിസി മുഖാന്തരം ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് സന്തോഷ വാർത്തയുമായാണ് ഇത്തവണ ഇന്ത്യൻ റെയിൽവേ എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, Travel now Pay later സംവിധാനമാണ് ഐആർസിടിസി അവതരിപ്പിക്കുന്നത്. പ്രമുഖ ഫിൻടെക് പ്ലാറ്റ്ഫോമായ ക്യാഷേയുമായി സഹകരിച്ചാണ് പുതിയ സംവിധാനത്തിന് രൂപം നൽകിയിരിക്കുന്നത്. ഇതോടെ, ഐആർസിടിസി റെയിൽ കണക്ട് ആപ്പ് ഉപയോഗിക്കുന്നവർക്ക് ടിക്കറ്റിന്റെ തുക തവണകളായി അടയ്ക്കാൻ സാധിക്കുന്നതാണ്.

കുടുംബവുമായി യാത്ര ചെയ്യുന്നവർക്കും, ട്രാവൽ പാക്കേജ് നൽകുന്ന ഏജൻസികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. തവണകളായി ടിക്കറ്റ് തുക അടയ്ക്കാൻ പ്രത്യേക വെരിഫിക്കേഷൻ സംവിധാനത്തിന്റെ ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. മൂന്ന് മാസം മുതൽ ആറ് മാസം വരെയാണ് തവണകളായി തുക അടയ്ക്കാൻ കഴിയുക. കണക്കുകൾ പ്രകാരം, പ്രതിദിനം ഏകദേശം 1.5 ദശലക്ഷം ടിക്കറ്റുകളാണ് ഐആർസിടിസി ആപ്പിലൂടെ ബുക്ക് ചെയ്യുന്നത്.

Also Read: കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമാക്കും: മന്ത്രി എം.ബി രാജേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button