KeralaLatest NewsNews

പ്രണയമെന്ന വ്യാജേന അമ്മയുമായി അടുത്തു, ശേഷം 13-കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

ബാലുശ്ശേരി: 13-കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കാസർകോട് കീക്കാൻ മാലിക്കയിൽ റഫീക്ക് ഹുസൈ (33)നാണ് പിടിയിലായത്. കുട്ടിയുടെ മാതാവുമായി അടുത്ത റഫീക്ക് വിശ്വാസ്യത പിടിച്ച് പറ്റിയ ശേഷമാണ് ആൺകുട്ടിയെ പീഡിപ്പിച്ചത്. ഓഗസ്റ്റ് 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ രണ്ട് ദിവസം കഴിഞ്ഞാണ് ആൺകുട്ടിയെ രക്ഷപ്പെടുത്തിയതും, പ്രതിയെ പിടികൂടിയതും.

തട്ടിക്കൊണ്ടുപോയെന്ന വകുപ്പ് മാത്രം ചേർത്ത് കേസെടുത്ത് പോലീസ് സ്റ്റേഷൻ ജാമ്യം നൽകി ഇയാളെ വിട്ടയച്ചു. ഭയം കാരണം ആൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞില്ല. വീട്ടിലെത്തിയ ശേഷമാണ് പീഡന വിവരം പുറത്തറിയുന്നത്. വീണ്ടും പരാതി നൽകി. തുടർന്ന് പോലീസെത്തി കുട്ടിയുടെ മൊഴിയെടുത്തെങ്കിലും അറസ്റ്റ് വൈകി. പ്രതിഷേധങ്ങൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട്ടുനടന്ന ഒരു മേളയിൽവെച്ച് കുട്ടിയുടെ മാതാവുമായി പ്രതി സൗഹൃദത്തിലായി. പിന്നീട് പ്രണയം നടിച്ച് 10 പവൻ സ്വർണം കൈക്കലാക്കി. സ്വർണം തിരിച്ച് ചോദിച്ചെങ്കിലും കൊടുത്തില്ല. മകനെ ബാലുശ്ശേരിയിലേക്ക് പറഞ്ഞയച്ചാൽ സ്വർണം കൊടുത്തുവിടാമെന്ന് റഫീക്ക് ഫോണിൽ വിളിച്ചു പറഞ്ഞതിനെത്തുടർന്നാണ് കുട്ടിയെ മാതാവ് പറഞ്ഞയയ്ക്കുന്നത്. പിന്നീട് താൻ കോഴിക്കോടാണുള്ളതെന്നും അവിടേയ്ക്ക്‌ വരണമെന്നും പറഞ്ഞു. കോഴിക്കോടെത്തിയ കുട്ടിയെ റഫീക്ക് ബലമായി സ്വദേശമായ കാസർഗോഡെത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് മദ്യം നൽകി അവശനാക്കി രണ്ട് ദിവസത്തോളം ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button