Latest NewsNewsIndia

ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയുന്നതില്‍ ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭ

ഒന്നര പതിറ്റാണ്ടിനിടെ 40 കോടിയിലേറെ ജനങ്ങളാണ് രാജ്യത്ത് ദാരിദ്ര്യരേഖ മറികടന്നത്

ന്യൂഡല്‍ഹി: രാജ്യത്ത് ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയുന്നതില്‍ ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളുമായി ഐക്യരാഷ്ട്ര സഭ. ഒന്നര പതിറ്റാണ്ടിനിടെ 40 കോടിയിലേറെ ജനങ്ങളാണ് രാജ്യത്ത് ദാരിദ്ര്യരേഖ മറികടന്നത്. 2005-06 നും 2019-21 നും ഇടയില്‍ രാജ്യത്ത് 41.5 കോടി ആളുകള്‍ ദാരിദ്ര്യരേഖ മറികടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര വികസന പദ്ധതിയും (യു.എന്‍.ഡി.പി.), ഓക്‌സ്ഫഡ് പുവര്‍റ്റി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനീഷ്യേറ്റിവും (ഒ.പി.എച്ച്.ഐ.) ചേര്‍ന്ന് തയ്യാറാക്കിയ ആഗോള ബഹുമുഖ ദാരിദ്ര്യ സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Read Also: ഇരകളുടെ ദുരിതത്തിൽ പോലും രാഷ്ട്രീയം കാണുന്നു: സി.എച്ച് കുഞ്ഞമ്പു എം.എൽ.എയുടേത് മനുഷ്യത്വ ഹീനമായ നടപടിയെന്ന് വി.ഡി സതീശൻ

ഇത് ചരിത്രപരമായ മാറ്റമാണ് എന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. 2030 ആകുമ്പോഴേക്കും ദാരിദ്ര്യത്തില്‍ കഴിയുന്ന ആളുകളുടെ എണ്ണം അനുപാതം പകുതിയാക്കാനുള്ള സുസ്ഥിര വികസനലക്ഷ്യം സാധ്യമാണെന്നതിന് തെളിവാണ് ഇതെന്നും പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button