നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് ടാറ്റ കമ്മ്യൂണിക്കേഷൻസ്. റിപ്പോർട്ടുകൾ പ്രകാരം, 532 കോടി രൂപയാണ് ഇത്തവണ രേഖപ്പെടുത്തിയ അറ്റാദായം. മുൻ വർഷത്തേക്കാൾ 25.1 ശതമാനമാണ് വർദ്ധനവ്. നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 544 കോടി രൂപയുടെ അറ്റാദായം കൈവരിച്ചിരുന്നു.
അറ്റാദായത്തിന് പുറമേ, പ്രവർത്തന വരുമാനത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 6.2 ശതമാനം വർദ്ധനവോടെ 4,431 കോടി രൂപയാണ് പ്രവർത്തന വരുമാനം. കൂടാതെ, 3,493 കോടിയുടെ വരുമാനം ഡാറ്റ ബിസിനസിൽ നിന്നും നേടാൻ സാധിച്ചിട്ടുണ്ട്.
Also Read: എസ്ബിഐ: വിവിധ വായ്പകളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു
ഈ കാലയളവിൽ 52.7 മില്യൺ ഡോളറിന്റെ മൂലധന ചിലവ് ഉണ്ടായിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 107 കോടി രൂപയുടെ വർദ്ധനവാണ് അറ്റാദായത്തിൽ ഉണ്ടായിരിക്കുന്നത്.
Post Your Comments