വിവിധ വായ്പകളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എല്ലാ കാലയളവിലുമുള്ള വായ്പകളുടെ പലിശ നിരക്കാണ് വർദ്ധിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, പലിശ നിരക്ക് 25 ബേസിസ് പോയിന്റ് വരെ ഉയർത്തിയിട്ടുണ്ട്. പുതുക്കിയ നിരക്ക് ഒക്ടോബർ 15 മുതൽ പ്രാബല്യത്തിലായി.
മൂന്നുമാസം വരെ കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 7.35 ശതമാനത്തിൽ നിന്നും 7.6 ശതമാനമായാണ് ഉയർത്തിയത്. ആറുമാസം കാലാവധിയുള്ള വായ്പകൾക്ക് 7.90 ശതമാനമാണ് പലിശ. ഒരു വർഷം വരെ കാലാവധിയുള്ള വായ്പകൾക്ക് 7.95 ശതമാനവും, രണ്ട് വർഷം വരെ കാലാവധിയുള്ള വായ്പകൾക്ക് 8.15 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്ക്.
Also Read: ഓട്ടോറിക്ഷയിൽ വിദേശമദ്യ വിൽപന : രണ്ടുപേർ അറസ്റ്റിൽ
മൂന്നുവർഷം വരെ കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 8 ശതമാനത്തിൽ നിന്നും 8.25 ശതമാനമായി വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതിന് പിന്നാലെ നിരവധി ബാങ്കുകൾ വായ്പ പലിശ നിരക്ക് കുത്തനെ ഉയർത്തിയിരുന്നു.
Post Your Comments